Saturday, May 18, 2024
-Advertisements-
KERALA NEWSബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ 66 വർഷത്തെ കഠിന...

ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ 66 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

ഇടുക്കി : ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ 66 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. കോതമംഗലം കുത്തുകുഴി സ്വദേശിയായ യുവാവിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ എൺപതിനായിരം രൂപ പിഴ നൽകാനും കോടതി വിധിയിൽ പറയുന്നു.

ബന്ധുവായ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയും ബലമായി വായിലേക്ക് മദ്യം ഒഴിച്ച് പെൺകുട്ടിയെ മയക്കി കിടത്തുകയും ചെയ്തു. പാതി മയക്കത്തിലായ പെൺകുട്ടിയെ പ്രതി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : man assaulting girl after giving liquor

-Advertisements-