Friday, May 3, 2024
-Advertisements-
KERALA NEWSഇടുക്കി നെടുംങ്കണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി നെടുംങ്കണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

ഇടുക്കി : തൊടുപുഴ നെടുംങ്കണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചില്ലുപാറ സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ അശ്വതി (17) ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. വീട്ടിൽ ഒറ്റക്കായിരുന്ന അശ്വതിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. നിരവധി തവണ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.

ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് അശ്വതിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : 17 years old girl suicide at idukki

-Advertisements-