Saturday, May 18, 2024
-Advertisements-
KERALA NEWSഅവധിക്ക് നാട്ടിലെത്തിയ സാബിർ നാളെ വിദേശത്തേക്ക് തിരിച്ച് പോകാനിരിക്കുകയായിരുന്നു ; ബൈക്ക് റോഡിലെ കുഴിയിൽ വീണതിനെ...

അവധിക്ക് നാട്ടിലെത്തിയ സാബിർ നാളെ വിദേശത്തേക്ക് തിരിച്ച് പോകാനിരിക്കുകയായിരുന്നു ; ബൈക്ക് റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് തെറിച്ച് വീണു, ക ഴുത്തിൽ മരക്ഷണം തു ളച്ച് കയറി യുവാവിന് ദാ രുണാന്ത്യം

chanakya news
-Advertisements-

പാലക്കാട് : ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പടിഞ്ഞാറങ്ങാടി സ്വദേശി സാബിർ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം പാലക്കാട്-പൊന്നാനി പാതയിലെ കൂനംമൂച്ചിയിൽ വെച്ചാണ് അപകടമുണ്ടായത്.

ബൈക്ക് റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് സാബിത്ത് തെറിച്ച് വീഴുകയും ഇതിനിടെ സമീപത്തുണ്ടായിരുന്ന മരക്കഷ്ണം സാബിറിന്റെ കഴുത്തിൽ തുളഞ്ഞ് കയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രവാസിയായ സാബിത്ത് ആഴ്ചകൾക്ക് മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. നാളെ വിദേശത്തേക്ക് തിരിച്ച് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

English Summary : man died after bike accident

-Advertisements-