Saturday, May 18, 2024
-Advertisements-
KERALA NEWSപെരുന്നാൾ ദിനത്തിൽ പള്ളിയിൽ പോകുന്നതിനായി വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പെരുന്നാൾ ദിനത്തിൽ പള്ളിയിൽ പോകുന്നതിനായി വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

chanakya news
-Advertisements-

മലപ്പുറം : പെരുന്നാൾ ദിനത്തിൽ പള്ളിയിൽ പോകുന്നതിനായി വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മലപ്പുറം കൈപ്പുറം സ്വദേശി മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്. പെരുന്നാൾ നിസ്കാരത്തിന് പള്ളിയിൽ പോകാൻ തയ്യാറാകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്ന മുഹമ്മദ് നിസാറിനെ ഭാര്യയാണ് ആദ്യം കണ്ടത്. ഉടൻ തന്നെ വളാഞ്ചേരിയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയേൺ ബോക്സിൽ നിന്നും ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

English Summary : man electrocuted to death on bakrid day in malappuram

-Advertisements-