Sunday, May 19, 2024
-Advertisements-
KERALA NEWSAlappuzha Newsവിവാഹ ചടങ്ങിൽ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അമൽ വീട്ടിൽ നിന്നും ഇറങ്ങിയത് ; ആലപ്പുഴ ജനറൽ ആശുപത്രിക്ക്...

വിവാഹ ചടങ്ങിൽ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അമൽ വീട്ടിൽ നിന്നും ഇറങ്ങിയത് ; ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ആലപ്പുഴ : വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ യുവാവിനെ ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പള്ളാത്തുരുത്തി സ്വദേശി അജ്മൽ ഷാജിയാണ് മരിച്ചത്. മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച ഉച്ചയോടെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവാവിന്റെ മൃതദദേഹം കണ്ടെത്തിയത്. ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് പിൻഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം അമൽ ഷാജി വിവാഹ ചടങ്ങിൽ പങ്കെടുക്കാനെന്നുപറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്.

സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു അമൽ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : man found dead near hospital building in alappuzha

-Advertisements-