Saturday, May 18, 2024
-Advertisements-
KERALA NEWSകുടുംബ വഴക്കിനെ തുടർന്ന് ദുബായിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു

കുടുംബ വഴക്കിനെ തുടർന്ന് ദുബായിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു

chanakya news
-Advertisements-

മലപ്പുറം : പൊന്നാനിയിൽ ദുബായിൽ നിന്ന് അവധിക്ക് നാട്ടിൽവന്ന ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു.പൊന്നാനി സ്വദേശിനി സുലൈഖ (36) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് യൂനസ് (40) സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.

കുളികഴിഞ്ഞ് ശുചിമുറിയിൽ നിന്നും ഇറങ്ങിവന്ന സുലൈഖയെ കമ്പിപ്പാര കൊണ്ട് യൂനസ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ സുലൈഖയുടെ നെഞ്ചിൽ കമ്പിപ്പാര കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു.

കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ യൂനസിനായുള്ള തിരച്ചിൽ ഊർജിതമാക്കി.

English Summary : an killed wife ponnani

-Advertisements-