Sunday, May 19, 2024
-Advertisements-
KERALA NEWSKannur Newsസുബിനയും രജീഷും ഭക്ഷണം കഴിക്കുന്നതിനിടെ സഹോദരൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു ; കണ്ണൂരിൽ ഭർതൃസഹോദരൻ...

സുബിനയും രജീഷും ഭക്ഷണം കഴിക്കുന്നതിനിടെ സഹോദരൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു ; കണ്ണൂരിൽ ഭർതൃസഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ

chanakya news
-Advertisements-

കണ്ണൂർ : കുടുംബ വഴക്കിനെ തുടർന്ന് ഭർതൃ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. കണ്ണൂർ പാട്യം പത്തായകുന്ന് സ്വദേശി സുബിന (30) ആണ് മരിച്ചത്. സുബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവ് രജീഷ് (38) നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ കൊളുത്തിയ ശേഷം രജീഷിന്റെ സഹോദരൻ രഞ്ജിത്ത് (48) ജീവനൊടുക്കി.

ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. രജീഷും, സുബിനയും ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടിലേക്ക് കയറിവന്ന രഞ്ജിത്ത് സുബിനയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സുബിനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രജീഷിനും പൊള്ളലേറ്റു.

സംഭവത്തിന് ശേഷം കാണാതായ രഞ്ജിത്തിനെ പിന്നീട് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം തീ കൊളുത്താനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : man sets on fire sister in law dies in kannur

-Advertisements-