Friday, May 3, 2024
-Advertisements-
KERALA NEWSKannur Newsബൈക്ക് നിയന്ത്രണംവിട്ട് പുഴയിലേക്ക് വീണു കോൺഗ്രീറ്റ് തിട്ടയിൽ തട്ടി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാ,രുണാന്ത്യം

ബൈക്ക് നിയന്ത്രണംവിട്ട് പുഴയിലേക്ക് വീണു കോൺഗ്രീറ്റ് തിട്ടയിൽ തട്ടി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാ,രുണാന്ത്യം

chanakya news
-Advertisements-

കണ്ണൂർ : പരിയാരത്ത് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ ഓലയമ്പാടി സ്വദേശി ജിഷ്ണു (23) ആണ് മരിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി ഏഴരയോടെയാണ് ജിഷ്ണു സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ടത്. പാണപ്പുഴ മാത്ത് വയൽ പാലത്തിൽ നിന്നും നിയന്ത്രണംവിട്ട ബൈക്ക് പുഴയിലേക്ക് വീഴുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പാലത്തിന് താഴെയുള്ള കോൺഗ്രീറ്റ് തിട്ടയിൽ ഇടിച്ചാണ് ജിഷ്ണുവിന് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ജിഷ്ണുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് ജിഷ്ണു സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കുകൾ ബേധമായി വരുന്നതിനിടെയാണ് മറ്റൊരു അപകടത്തിൽ ജിഷ്ണുവിന് ജീവൻ നഷ്ടമായത്. സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു ജിഷ്ണു.

English Summary : youth died in bike accident at kannur pariyaram

-Advertisements-