Saturday, May 18, 2024
-Advertisements-
KERALA NEWSപെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ മർദിച്ച് പൂർണ നഗ്നനാക്കി വീടിന് മുന്നിൽ ഉപേക്ഷിച്ചു

പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ മർദിച്ച് പൂർണ നഗ്നനാക്കി വീടിന് മുന്നിൽ ഉപേക്ഷിച്ചു

chanakya news
-Advertisements-

മലപ്പുറം : പ്രവാസി യുവാവിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ ശേഷം നഗ്നനാക്കി വീടിന് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മലപ്പുറം കോലളമ്പ് സ്വദേശി ഫർഹൽ അസീസിനെ ലഹരിമരുന്ന് നൽകി മർദിക്കുകയും പൂർണ നഗ്നനാക്കി വീടിന് മുൻപിൽ ഉപേക്ഷിക്കുകയും ചെയ്തത്.

ദിവസങ്ങൾക്ക് മുൻപാണ് ഫർഹൽ അസീസ് വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയത്. ഡിസംബർ 24 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളായ രണ്ട്‍ പേർ ബൈക്കിൽ എത്തിയാണ് ഫർഹൽ അസീസിനെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് പോയത്. നേരം പുലരുവോളം മർദിച്ച ശേഷം പൂർണ നഗ്നക്കിയ ശേഷം ഫർഹൽ അസീസിനെ വീടിന് മുന്നിൽ ഉപേക്ഷിച്ച സംഘം കടന്ന് കളയുകയായിരുന്നു.

ലഹരിമരുന്ന് നൽകിയാണ് മർദിച്ചതെന്ന് ഫർഹൽ പറഞ്ഞു. അതേസമയം സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കിൽ നിന്നും വീണെന്നായിരുന്നു ഫർഹാൻ വീട്ടിൽ പറഞ്ഞത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടതോടെയാണ് വീട്ടുകാർ കാര്യം തിരക്കിയത്. തുടർന്ന് നടന്ന കാര്യങ്ങൾ ഫർഹൽ വീട്ടുകാരെ അറിയിച്ചു.

സംഘത്തിൽപ്പെട്ട ഒരു യുവാവിന്റെ സഹോദരിയെ പ്രണയിച്ചെന്ന് ആരോപിച്ചാണ് ഫർഹലിനെ സംഘം മർദിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English SUmmary : man was kidnapped and beaten for falling in love with a young woman

-Advertisements-