Saturday, May 18, 2024
-Advertisements-
KERALA NEWSഇന്നലെ കാണാതായ പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തി ; കോഴിക്കോട് കോളേജ്...

ഇന്നലെ കാണാതായ പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തി ; കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിച്ചു

chanakya news
-Advertisements-

കോഴിക്കോട് : കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിമുതൽ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

കാണാതായ പെൺകുട്ടിയെ വ്യാഴഴ്ച ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൊട്ടിൽപാലത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

പോലീസും നാട്ടുകാരും ചേർന്ന് അടച്ചിട്ട വീടിന്റെ പൂട്ട് തല്ലിപൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പെൺകുട്ടിയെ കണ്ടെത്തിയ വീട്ടിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെത്തി.

English Summary : missing degree student found tied in a house

-Advertisements-