Saturday, May 18, 2024
-Advertisements-
KERALA NEWSമുഖ്യമന്ത്രി സൂര്യനെ പോലെ അടുത്ത് പോയാൽ കരിഞ്ഞ് പോകും ; പിണറായി വിജയനെ പുകഴ്ത്തി സിപിഎം...

മുഖ്യമന്ത്രി സൂര്യനെ പോലെ അടുത്ത് പോയാൽ കരിഞ്ഞ് പോകും ; പിണറായി വിജയനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

chanakya news
-Advertisements-

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ കൈ കറപുരളാത്തതാണെന്നും മുഖ്യമന്ത്രി സൂര്യനെ പോലെയാണെന്നും അടുത്ത് പോയാൽ കരിഞ്ഞ് പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.

സംശുദ്ധ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടേതെന്നും സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡലാണ് കുടുംബശ്രീയെന്നും ചരിത്രത്തിൽ നിന്ന് പ്രധാനമന്ത്രി ബോധപൂർവം ചില പേരുകൾ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണ്. വീമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത് കേന്ദ്രത്തിന്റെ കീഴിലാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശൂരിൽ വനിതാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി സ്വർണക്കടത്ത് നടന്നത് ആരുടെ ഓഫീസ് വഴിയാണെന്ന് എല്ലവർക്കും അറിയാമെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് എംവി ഗോവിന്ദന്റെ പ്രസ്താവന.

English Summary : mv govindhan praises pinarayi vijayan

-Advertisements-