Sunday, May 19, 2024
-Advertisements-
KERALA NEWSനവ്യയും താനും ഡേറ്റിംഗിലായിരുന്നു പത്ത് തവണ കാണാൻ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് സച്ചിൻ സാവന്ത്, ഗുരുവായൂർ വന്നപ്പോൾ താമസ...

നവ്യയും താനും ഡേറ്റിംഗിലായിരുന്നു പത്ത് തവണ കാണാൻ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് സച്ചിൻ സാവന്ത്, ഗുരുവായൂർ വന്നപ്പോൾ താമസ സൗകര്യം ഏർപ്പാടാക്കി, അടുത്ത ബന്ധമില്ലെന്ന് നവ്യ നായർ

chanakya news
-Advertisements-

തൃശൂർ : നവ്യ നായരുമായി ഡേറ്റിംഗിലാണെന്ന് ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ത്. ഇഡിക്ക് നൽകിയ മൊഴിയിലാണ് ചലച്ചിത്രതാരം നവ്യ നായരുമായി ഡേറ്റിംഗിലായിരുന്നതായി സച്ചിൻ സാവന്ത് വ്യക്തമാക്കിയിരിക്കുന്നത്. സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്‌മെന്റ് കഴിഞ്ഞ ദിവസം നവ്യ നായരേ മുമ്പൈലേക്ക് വിളിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ സച്ചിൻ സാവന്തുമായി അടുത്ത ബന്ധമില്ലെന്നാണ് നവ്യ ഇഡിയെ അറിയിച്ചത്.

ഗുരുവായൂർ ദർശനത്തിനായി വന്നപ്പോൾ താമസ സൗകര്യം ഏർപ്പാടാക്കി കൊടുത്തെന്നും മകന്റെ പിറന്നാളിന് സമ്മാനങ്ങൾ തന്നെന്നുമാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ ഇഡിയുടെ കുറ്റപത്രത്തിൽ നവ്യ നായർക്ക് സച്ചിൻ സാവന്ത് ആഭരണങ്ങൾ അടക്കം കോടികളുടെ സമ്മാനങ്ങൾ നൽകിയതായാണ് പറയുന്നത്. നവ്യ നായരും സച്ചിൻ സാവന്തുമായുള്ള ഫോൺ വിവരങ്ങൾ എൻഫോഴ്‌മെന്റ് പരിശോധിച്ചതിൽ നിന്ന് ഇരുവരും അടുത്ത ബന്ധമുള്ളതായി കണ്ടെത്തി. തുടർന്നാണ് ചോദ്യം ചെയ്യുന്നതിനായി നവ്യയെ വിളിപ്പിച്ചത്.

നവ്യയും താനും ഡേറ്റിംഗിലായിരുന്നു. പത്ത് തവണ നവ്യയെ കാണാൻ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നും സച്ചിൻ സാവന്തിന്റെ മൊഴിയിൽ പറയുന്നു.

English Summary : navya nair dating with sachin sawanth

-Advertisements-