Sunday, May 5, 2024
-Advertisements-
KERALA NEWSലഹരിയിടപാടിന്റെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു ; അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...

ലഹരിയിടപാടിന്റെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു ; അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

chanakya news
-Advertisements-

കൊച്ചി : ലഹരിയിടപാടിന്റെ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌മെന്റ് ചോദ്യം ചെയ്യുന്നു.

കൊച്ചി ഇ.ഡി ഓഫീസിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്. ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നേരത്തെ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തിരുന്നു. ഒരുവർഷം റിമാൻഡിൽ കഴിഞ്ഞ ബിനീഷിന് ഒരു വർഷത്തിന് ശേഷം ജാമ്യം ലഭിച്ചു.

കേസിലെ നാലാം പ്രതിയായ ബിനീഷ് കോടിയേരി തന്റെ പേര് പ്രതിപട്ടികയിൽ നിന്നും നീക്കണമെന്ന് ആവിശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.

English Summary : ed questioning bineesh kodiyeri

-Advertisements-