Friday, May 3, 2024
-Advertisements-
ENTERTAINMENTCinemaജയിച്ച കുട്ടിയുടെ പ്രകടനം പോലും കാണാതെ ആ കുട്ടി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു ; കലാതിലകം...

ജയിച്ച കുട്ടിയുടെ പ്രകടനം പോലും കാണാതെ ആ കുട്ടി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു ; കലാതിലകം നഷ്ടപെട്ട വിഷമത്തിലാണ് കരഞ്ഞത്, പക്ഷെ കരയാൻ പാടില്ലായിരുന്നു നവ്യാനായർ പറയുന്നു

chanakya news
-Advertisements-

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നവ്യ നായർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കുകയും മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും അവധിയെടുത്ത താരം ടെലിവിഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

2001 ലെ തൊടുപുഴ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ കരയുന്ന നവ്യ നായരുടെ ദൃശ്യങ്ങൾ ഇന്നും യൂട്യൂബിൽ ലഭ്യമാണ്. ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്വത ഇല്ലാത്ത സമയത്താണ് അങ്ങനെ കരഞ്ഞതെന്നും നവ്യ നായർ പറയുന്നു. അന്ന് ചലച്ചിത്രതാരം അമ്പിളി ദേവിയാണ് കലാതിലകം നേടിയത്.

അമ്പിളി ദേവി കലാതിലകം നേടിയതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ നവ്യാനായർ പൊട്ടിക്കരഞ്ഞത്. ആ കുട്ടി ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞായിരുന്നു നവ്യ നായർ കരഞ്ഞത്. എന്നാൽ ജയിച്ച കുട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് താൻ ഒരിക്കലും പറയാൻ പാടില്ലായിരുന്നെന്ന് നവ്യാനായർ പറയുന്നു. കാലടിയിൽ സിബിഎസ്‌സി സംസ്ഥാന സ്കൂള കലോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നവ്യ നായരുടെ പ്രതികരണം.

അതൊരു പതിനഞ്ചുകാരിയുടെ പക്വത കുറവായിരുന്നു. എന്റെ കണ്ണ് നിറയാൻ പാടില്ലായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. ജയിച്ച കുട്ടി ഒന്നും ചെയ്തില്ലെന്ന് ഞാൻ പറഞ്ഞു. ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് അന്ന് ഞാൻ അങ്ങനെ പറഞ്ഞതെന്നും നവ്യ നായർ പറഞ്ഞു. പങ്കെടുത്തതിലെല്ലാം എ ഗ്രേഡ് വാങ്ങി നിൽക്കുമ്പോഴാണ് മോണോ ആക്ടിൽ ബി ഗ്രേഡ് കിട്ടിയത് തന്നെ വിഷമിപ്പിച്ചതെന്നും നവ്യ നായർ പറഞ്ഞു.

അന്ന് കലാതിലകം നേടിയ അമ്പിളി ദേവി പിന്നീട് തന്റെ സുഹൃത്തായി. തന്റെ വിവാഹത്തിന് അമ്പിളി ദേവിയുടെ ‘അമ്മ വഴിപാട് വരെ നടത്തിയെന്നും താരം പറയുന്നു. അന്നത്തെ ആ കരച്ചിൽ ജീവിതത്തിൽ വഴിത്തിരിവായി. കരയുന്ന ചിത്രം പത്രത്തിൽ കണ്ട് കണിയാർകൊട് നിന്ന് ശിവശങ്കരൻ എന്നൊരാൾ കത്തയച്ചു. തോൽ‌വിയിൽ തളരരുതെന്നും ആ ചിത്രത്തിൽ തനിക്ക് മഞ്ജു വാര്യരെ പോലെ കലോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് വളർന്ന നടിയെ കാണാൻ കഴിഞ്ഞെന്നും പറഞ്ഞായിരുന്നു കത്ത് നവ്യ പറയുന്നു.

English Summary : navyanair abou old viral crying video

-Advertisements-