Thursday, May 2, 2024
-Advertisements-
NATIONAL NEWSMumbai Newsരണ്ടാഴ്ച മുൻപാണ് ഇരുവരും വിവാഹിതരായത് ; ഭർത്താവിനൊപ്പം നിന്ന് സെൽഫി എടുക്കുന്നതിനിടെ നവവധു കൊക്കയിൽ വീണ്...

രണ്ടാഴ്ച മുൻപാണ് ഇരുവരും വിവാഹിതരായത് ; ഭർത്താവിനൊപ്പം നിന്ന് സെൽഫി എടുക്കുന്നതിനിടെ നവവധു കൊക്കയിൽ വീണ് മരിച്ചു

chanakya news
-Advertisements-

മുംബൈ : ഭർത്താവിനൊപ്പം നിന്ന് സെൽഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് നവവധു മരിച്ചു. പൂനെ സ്വദേശിനി ശുഭാംഗി പട്ടേൽ (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം നടന്നത്. ഹണിമൂൺ ആഘോഷിക്കാൻ വേണ്ടിയാണ് ഭർത്താവ് വിനായക് പട്ടേലിനൊപ്പം ശുഭാംഗി മുംബൈയിലെത്തിയത്‌.

പ്രബൽഗഢ് കോട്ടയുടെ മുകളിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഡിസംബർ എട്ടാം തീയ്യതിയാണ് വിനായക് പട്ടേലും, ശുഭാംഗി പട്ടേലും വിവാഹിതരായത്.

കൊക്കയിലേക്ക് വീണ യുവതിയെ റെസ്ക്യൂ ടീം അംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ ഒന്നിലധീകം മുറിവുകൾ കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : newly married woman dies after fell in to gorge while taking selfie

-Advertisements-