Thursday, October 10, 2024
-Advertisements-
ENTERTAINMENTCinemaരാത്രികളിൽ ഞാൻ എന്റെ കൈവിരലുകൾ മുടിയിഴയിലും തുടയിടുക്കിലൂടെയും ഓടിക്കുന്നു ; നടി നിമിഷ സജയന്റെ വാക്കുകൾ...

രാത്രികളിൽ ഞാൻ എന്റെ കൈവിരലുകൾ മുടിയിഴയിലും തുടയിടുക്കിലൂടെയും ഓടിക്കുന്നു ; നടി നിമിഷ സജയന്റെ വാക്കുകൾ ചർച്ചയാകുന്നു

chanakya news

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നിമിഷ സജയൻ. ഫഹദ് ഫാസിൽ നായകനായെത്തി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മലയാള സിനിമയിലെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച നിമിഷ സജയൻ സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം സമകാലീന വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാറുണ്ട്. നിലപാടുകൾ വ്യക്തമാക്കുന്നതിനാൽ തന്നെ നിമിഷ സജയൻ നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഈ അടുത്ത കാലത്ത് നിമിഷ സജയൻ നികുതി വെട്ടിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.

ഇൻസ്റ്റാഗ്രാമിൽ സജീവമായ നിമിഷ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ചർച്ചയായിരിക്കുന്നത്. വിവസ്ത്രയായ ഒരു പെൺകുട്ടിയുടെ പുറം തിരിഞ്ഞ് ഇരിക്കുന്ന ചിത്രമാണ് നിമിഷ പങ്കുവെച്ചത്. നിമിഷ തന്നെയാണ് ചിത്രം വരച്ചിരിക്കുന്നത്.

രാത്രികളിൽ ഞാൻ എന്റെ കൈവിരലുകൾ മുടിയിഴയിലും തുടയിടുക്കിലൂടെയും ഓടിക്കുന്നു ; നടി നിമിഷ സജയന്റെ വാക്കുകൾ ചർച്ചയാകുന്നു https://chanakyanewz.com/nimisha-sajayan-latest-instagram-photo-issue/

അതേസമയം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പാണ് ചർച്ചകളിൽ ഇടംനേടിയിരിക്കുന്നത്. ചില രാത്രികളിൽ ഞാൻ എന്റെ കൈവിരലുകൾ മുടിയിഴയിലും തുടയിടുക്കിലൂടെയും ഓടിക്കുന്നു എന്റെ കണ്ണ് അടഞ്ഞ് കിടക്കുമ്പോഴും കാഴ്ച്ചയിൽ നീ നിറയുന്നു എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെയും നിമിഷ സജയൻ ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

English Summary : nimisha sajayan latest instagram photo issue