Saturday, May 18, 2024
-Advertisements-
KERALA NEWSKasaragod Newsപുറകോട്ടെടുത്ത ബസിനടിയിൽ പെടുകയായിരുന്നു ; സ്കൂൾ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ അതെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക്...

പുറകോട്ടെടുത്ത ബസിനടിയിൽ പെടുകയായിരുന്നു ; സ്കൂൾ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ അതെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

chanakya news
-Advertisements-

കാസറഗോഡ് : സ്കൂൾ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ അതെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാസർഗോഡ് കമ്പാറിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആയിശ സോയ (നാല് ) ആണ് മരിച്ചത്.

കാസർഗോഡ് നെല്ലിക്കുന്ന് തങ്ങൾ ഉപ്പുപ്പ സ്കൂളിലെ നഴ്‌സറി വിദ്യാർത്ഥിനിയാണ് മരിച്ച ആയിശ. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം സ്കൂൾ ബസിൽ വീടിന് സമീപത്ത് ഇറങ്ങിയ ആയിശ അതെ വാഹനം ഇടിച്ച് മരിക്കുകയായിരുന്നു.

ബസിൽ നിന്നും ഇറങ്ങിയ ആയിശ ബസിന് പുറകിൽ നിൽക്കുകയായിരുന്നു. ഇതറിയാതെ ഡ്രൈവർ തിരിച്ച് പോകുന്നതിനായി ബസ് പുറകോട്ട് എടുക്കുകയായിരുന്നു. ബസിനടിയിൽപെട്ട ആയിശയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : nursery student died after being hit by school bus in kasaragod

-Advertisements-