Saturday, May 18, 2024
-Advertisements-
KERALA NEWSസീറ്റിന്റെ ഇടയിലൂടെ കൈ കടത്തി പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു ; പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം മലപ്പുറത്ത് വയോധികൻ...

സീറ്റിന്റെ ഇടയിലൂടെ കൈ കടത്തി പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു ; പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം മലപ്പുറത്ത് വയോധികൻ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : എടപ്പാളിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തിരുമിറ്റക്കോട് സ്വദേശി ദിവാകരൻ (75) ആണ് അറസ്റ്റിലായത്.

എടപ്പാൾ പട്ടാമ്പി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ലൈംഗീകാതിക്രമത്തിന് ഇരയായത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്.

പെൺകുട്ടി ഇരുന്ന സീറ്റിന്റെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി സീറ്റിനിടയിലൂടെ കൈയിട്ട് പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. പെൺകുട്ടി ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബസ് നിർത്തുകയും ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

ഉടൻ തന്നെ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

English Summary : old man aarrested under pocso case for sexually abusing girl

-Advertisements-