Saturday, May 18, 2024
-Advertisements-
KERALA NEWSബാങ്ക് മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത് ; മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ...

ബാങ്ക് മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചുമതലയേറ്റത് ; മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

മലപ്പുറം : മുണ്ടുപറമ്പ് വാടകവീട്ടിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് (37), ഭാര്യ ഷീന (38) മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സബീഷ് മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്തു വരികയായിരുന്നു.

സബീഷിനേയും, ഭാര്യ ഷീനയേയും രണ്ട് മുറികളിലെ ഫാനുകളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ ശ്രീവർധന്റെയും,ഹരിഗോവിന്ദിന്റേയും മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

കണ്ണൂർ മുയ്യം സ്വദേശിയാണ് മരിച്ച ഷീന. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഷീനയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാടക വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ എസ്ബിഐ ബാങ്കിൽ മാനേജരായി ഷീന ചുമതലയേറ്റത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : four member family found dead in house in malappuram munduparambu

-Advertisements-