Thursday, May 2, 2024
-Advertisements-
KERALA NEWSനഷ്ടമായ പണം തിരിച്ച് പിടിക്കാൻ സ്വർണാഭരണങ്ങൾ വിറ്റ പണം ഉപയോഗിച്ച് വീണ്ടും കളിച്ചു ; ഓൺലൈൻ...

നഷ്ടമായ പണം തിരിച്ച് പിടിക്കാൻ സ്വർണാഭരണങ്ങൾ വിറ്റ പണം ഉപയോഗിച്ച് വീണ്ടും കളിച്ചു ; ഓൺലൈൻ റമ്മിയിലൂടെ പണം നഷ്‌ടമായ യുവാവ് ജീവനൊടുക്കി

chanakya news
-Advertisements-

പാലക്കാട് : ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ട്മായ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷ് (33) ആണ് പണം നഷ്ടമായതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് ഗിരീഷിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗിരീഷ് സ്ഥിരമായി ഓൺലൈൻ റമ്മി കള്ളിക്കാറുള്ളതായാണ് വിവരം. റമ്മി കളിയിൽ ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. കൂടാതെ നഷ്‌ടമായ പണം തിരിച്ച് പിടിക്കാൻ വേണ്ടി സ്വർണാഭരണങ്ങൾ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് വീണ്ടും കളിക്കുകയായിരുന്നു. അതും നഷടമായതോടെ ഗിരീഷ് മാനസികമായി തളരുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

English Summary : palakkad native commits suicide after losing money in online rummy

-Advertisements-