Sunday, May 19, 2024
-Advertisements-
NATIONAL NEWSകൊ,ലപാതകമാണെന്ന് വർഷയുടെ ബന്ധുക്കൾ ; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയേയും മക്കളേയും വീടിനുള്ളിൽ മ,രിച്ച നിലയിൽ കണ്ടെത്തി

കൊ,ലപാതകമാണെന്ന് വർഷയുടെ ബന്ധുക്കൾ ; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയേയും മക്കളേയും വീടിനുള്ളിൽ മ,രിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ന്യൂഡൽഹി : പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയേയും മക്കളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എൻസിബിസി ഉദ്യോഗസ്ഥനായ ജഗേന്ദ്ര ശർമയുടെ ഭാര്യ വർഷ ശർമ (27), രണ്ടും,നാലും വയസുള്ള മക്കളെയുമാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് വർഷയേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് പേരുടേയും മൃതദേഹങ്ങൾ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. മക്കളുടെ കൈഞരമ്പ് മുറിച്ചതിന് ശേഷം വർഷ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് വീട്ടിലെത്തി വാതിൽ തകർത്ത് അകത്ത് കടന്നാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം വർഷയുടേയും മക്കളുടേയും മരണം കൊലപാതകമാണെന്ന് വർഷയുടെ ബന്ധുക്കൾ ആരോപിച്ചു.

2017 ലാണ് പോലീസ് കോൺസ്റ്റബിൾ ജഗേന്ദ്ര ശർമയും വർഷവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭർത്താവ് ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. കൊലപാതകം ആത്മഹത്യയാക്കി വരുത്തി തീർക്കാനുള്ള ശ്രമം നടക്കുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു.

English Summary : police constable wife and two kids found dead

-Advertisements-