Thursday, May 2, 2024
-Advertisements-
KERALA NEWSസുരേഷ് ഗോപി കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞു ; മാധ്യമ പ്രവർത്തക സുരേഷ് ഗോപിക്കെതിരെ നൽകിയ...

സുരേഷ് ഗോപി കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞു ; മാധ്യമ പ്രവർത്തക സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്

chanakya news
-Advertisements-

കോഴിക്കോട് : സുരേഷ് ഗോപി അപമര്യദയായി പെരുമാറിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്. സുരേഷ് ഗോപിക്കെതിരെ ചുമത്തിയ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി ചെയ്തിട്ടില്ലെന്നും പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും പോലീസ്. കേസിൽ ഇനി നോട്ടീസ് അയക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

പോലീസ് തയ്യാറാക്കിയ കുറ്റപത്രം അടുത്ത ബുധനാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു. കേസിലെ കണ്ടെത്തലുകൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.

മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകയാണ് വാർത്താ സമ്മേളനം നടത്തുന്നതിനിടെ സുരേഷ് ഗോപി ലൈംഗീകാതിക്രമം നടത്തിയതായി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

English Summary : Police said that Suresh Gopi has not committed any crime

-Advertisements-