Saturday, April 27, 2024
-Advertisements-
KERALA NEWSആവശ്യപ്പെടുന്ന പ്രതിഫലം നൽകും ; നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട ആർഎൽവി രാമകൃഷ്ണനെ കുടുംബ ക്ഷേത്രത്തിൽ...

ആവശ്യപ്പെടുന്ന പ്രതിഫലം നൽകും ; നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട ആർഎൽവി രാമകൃഷ്ണനെ കുടുംബ ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ച് സുരേഷ് ഗോപി

chanakya news
-Advertisements-

തൃശൂർ : നിറത്തിന്റെ പേരിൽ നർത്തകനും അന്തരിച്ച കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ അധിക്ഷേപത്തിന് ഇരയായ സംഭവത്തിന് പിന്നാലെ കുടുംബ ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിച്ച് സുരേഷ് ഗോപി. രാമകൃഷ്ണൻ ആവശ്യപ്പെടുന്ന പ്രതിഫലം നൽകുമെന്നും സുരേഷ് ഗോപി അറിയിച്ചു. രാമകൃഷ്ണനെ ഫോണിൽ വിളിച്ചാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.

കാക്കയുടെ നിറമുള്ളവൻ മോഹിനിയാട്ടം അവതരിപ്പിക്കരുതെന്ന് കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശമാണ് വിവാദമായത്. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്.

പ്രതിഷേധങ്ങൾക്കിടയിലും കലാമണ്ഡലം സത്യഭാമ പരാമർശം പിൻവലിക്കാൻ തയ്യാറായില്ല. താൻ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത് മോഹിനിയാണെന്നും മോഹനൻ അല്ലെന്നും സത്യഭാമ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

English Summary : rlv ramakrishnan to be invited for suresh gopi

-Advertisements-