Friday, May 3, 2024
-Advertisements-
ENTERTAINMENTCinemaപണം തിരികെ ചോദിച്ചപ്പോൾ ലൈംഗീക ചുവയോടെ സംസാരവും ഭീഷണിയും ; സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം നൽകി...

പണം തിരികെ ചോദിച്ചപ്പോൾ ലൈംഗീക ചുവയോടെ സംസാരവും ഭീഷണിയും ; സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം നൽകി യുവനടിയിൽ നിന്നും 27 ലക്ഷം തട്ടിയ നിർമ്മാതാവ് അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : സിനിമയിൽ അവസരം വാഗ്ദാനം നൽകി യുവ നടിയിൽ നിന്ന് ഇരുപത്തിയേഴ് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സിനിമ നിർമ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കീഴുപറമ്പ് സ്വദേശി എംകെ ഷക്കീർ (46) ആണ് അറസ്റ്റിലായത്. പാലാരിവട്ടം പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തമിഴ് സിനിമയിൽ നായികയാക്കാം എന്ന് പറഞ്ഞാണ് എറണാകുളം തൃക്കാക്കര സ്വദേശിനിയായ യുവ നടിയിൽ നിന്നും ഇയാൾ 27 ലക്ഷത്തോളം രൂപ കടമായി വാങ്ങിയത്. തമിഴിൽ രാവണാസുരൻ എന്നൊരു സിനിമ ചെയ്യുന്നുണ്ടെന്നും എന്നാൽ ഷൂട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം സിനിമ മുടങ്ങിയെന്നുമാണ് ഇയാൾ നടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

സിനിമ വീണ്ടും തുടങ്ങുന്നതിന് നാല് മാസത്തിനകം തിരികെ നല്കണമെന്ന കരാറിൽ 27 ലക്ഷം രൂപ ഇയാൾ യുവ നടിയിൽ നിന്നും വാങ്ങുകയായിരുന്നു. എന്നാൽ പണം നൽകിയതിന് പിന്നാലെ യുവനടിയെ സിനിമയിൽ നിന്നും ഒഴിവാക്കി. പണം തിരികെ ആവിശ്യപെട്ടപ്പോൾ നൽകിയ നാല് ചെക്കുകളും പണിമല്ലാത്തതിനാൽ മടങ്ങി.

പണം തിരികെ നൽകാമെന്ന് പറഞ്ഞ സമയ പരിധി കഴിയുകയും സിനിമയിൽ നിന്നും പുറത്താക്കുകയും ചെയ്തതോടെ യുവ നടി പണം ആവിശ്യപെട്ടപ്പോൾ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്തതായി നടിയുടെ പരാതിയിൽ പറയുന്നു.

English Summary : producer arrested on young malayalam actress case

-Advertisements-