Saturday, May 18, 2024
-Advertisements-
KERALA NEWSകുടുംബവുമായുള്ള ബന്ധം മുതലെടുത്ത് വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം...

കുടുംബവുമായുള്ള ബന്ധം മുതലെടുത്ത് വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ചു, ഒടുവിൽ ഡിഎൻഎ പരിശോധനയിലൂടെ കുറ്റം തെളിഞ്ഞു

chanakya news
-Advertisements-

കൊല്ലം : വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. കൊല്ലം ചത്തിനാംകുളം സ്വദേശി വിജയൻ (61) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

കുടുംബവുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് എത്തിയ പ്രതി പെൺകുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

നാല് മാസം മുൻപാണ് പീഡനം നടന്നത്. പെൺകുട്ടി ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി മനസിലായി. തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.

എന്നാൽ പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചു. തുടർന്ന് പോലീസ് ഡിഎൻഎ പരിശോധന നടത്തിയാണ് വിജയൻ തന്നെയാണ് കുറ്റം ചെയ്തതെന്ന് ഉറപ്പിച്ചത്. കൊല്ലം കിളിമാനൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരീഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : Rape accused arrested kollam kilimanoor

-Advertisements-