Saturday, May 18, 2024
-Advertisements-
KERALA NEWSതേപ്പ് കിട്ടിയെന്ന് പരിഹാസം ; പ്രകോപിതനായ യുവാവ് ചുറ്റിക കൊണ്ട് സഹോദരിയുടെയും,സഹോദരങ്ങളുടെ ഭാര്യമാരുടെയും തലയിടിച്ച് പൊട്ടിച്ചു

തേപ്പ് കിട്ടിയെന്ന് പരിഹാസം ; പ്രകോപിതനായ യുവാവ് ചുറ്റിക കൊണ്ട് സഹോദരിയുടെയും,സഹോദരങ്ങളുടെ ഭാര്യമാരുടെയും തലയിടിച്ച് പൊട്ടിച്ചു

chanakya news
-Advertisements-

പാലക്കാട് : പ്രണയിച്ച പെൺകുട്ടി തേച്ചിട്ട് പോയെന്ന് കളിയാക്കിയതിനെ തുടർന്ന് ബന്ധുക്കളുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി ബിഷറുൾ ഹാഫി (19) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സഹോദരിയും, സഹോദരന്മാരുടെ ഭാര്യമാരുമാണ് ആക്രമിക്കപ്പെട്ടത്.

ബിഷറുൽ ഹാഫി ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നതായും ആ പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതായുമാണ് വിവരം. തുടർന്ന് ഇതിന്റെ പേരിൽ തേപ്പ് കിട്ടിയെന്ന് പറഞ്ഞ് സഹോദരിയും സഹോദരങ്ങളുടെ ഭാര്യമാരും പരിഹസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

പരിഹാസം സഹിക്കാനാവാതെ യുവാവ് ചുറ്റികയെടുത്ത് മൂന്ന് പേരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഷറുൽ ഹാഫിയുടെ സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ റിൻസി,സക്കീറ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

English Summary : relatives attacked by man over insulting on love failure palakkad

-Advertisements-