Saturday, May 18, 2024
-Advertisements-
KERALA NEWSAlappuzha Newsപിന്നിലിരുന്ന ശ്രീലത ത ലയിടിച്ച് റോഡിലേക്ക് വീ ഴുകയായിരുന്നു ; മകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ...

പിന്നിലിരുന്ന ശ്രീലത ത ലയിടിച്ച് റോഡിലേക്ക് വീ ഴുകയായിരുന്നു ; മകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടർ നിയന്ത്രണംവിട്ട് സൈക്കിളിൽ ഇ ടിച്ച് ഗു രുതരമായി പ രിക്കേറ്റ വീട്ടമ്മ മ രിച്ചു

chanakya news
-Advertisements-

ആലപ്പുഴ : ചെങ്ങന്നൂരിൽ സൈക്കിളിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി അജയന്ററെ ഭാര്യ ശ്രീലത (47) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തോളം ചികിത്സയിൽ കഴിയുകയായിരുന്നു.

ആഗസ്റ്റ് മുപ്പതാം തീയ്യതി രാവിലെ പതിനൊന്ന് മണിക്ക് മാന്നാർ-പുലിയൂർ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. മകളോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണംവിട്ട് സൈക്കിളിൽ ഇടിക്കുകയായിരുന്നു.

മകളാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അപകടത്തിനിടെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ശ്രീലത തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലതയെ ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ പന്ത്രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു.

English Summary : scooter bicycle collision a housewife who was undergoing treatment died

-Advertisements-