Sunday, May 19, 2024
-Advertisements-
KERALA NEWSഅസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ; കോഴിക്കോട് സ്കൂട്ടറിൽ ബസ് ഇടിച്ചുണ്ടായ അ,പകടത്തിൽ ദമ്പതികൾക്ക്...

അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ; കോഴിക്കോട് സ്കൂട്ടറിൽ ബസ് ഇടിച്ചുണ്ടായ അ,പകടത്തിൽ ദമ്പതികൾക്ക് ദാ,രുണാന്ത്യം

chanakya news
-Advertisements-

കോഴിക്കോട് : വേങ്ങരയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോടി കുഴക്കുമിറി സ്വദേശി ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്. അസുഖ ബാധിതനായ ഷൈജുവിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

ദേശിയ പാത ബൈപ്പാസിൽ വേങ്ങരയിൽവെച്ച് ഷൈജുവും, ജീമയും സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് ഡിഡി ഓഫീസിലെ പ്യൂൺ ആയി ജോലി ചെയ്തുവരികയായിരുന്നു ഷൈജു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

English Summary : scooter bus accident vengara

-Advertisements-