Thursday, May 2, 2024
-Advertisements-
ENTERTAINMENTCinemaവീണ്ടും അത്തരത്തിൽ ഒരു വേഷം ചെയ്യാൻ ആഗ്രഹമുണ്ട്, അവസരം കിട്ടിയാൽ ചെയ്യും ; തുറന്ന് പറഞ്ഞ്...

വീണ്ടും അത്തരത്തിൽ ഒരു വേഷം ചെയ്യാൻ ആഗ്രഹമുണ്ട്, അവസരം കിട്ടിയാൽ ചെയ്യും ; തുറന്ന് പറഞ്ഞ് ശ്വേതാ മേനോൻ

chanakya news
-Advertisements-

മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളാണ് ശ്വേത മേനോൻ. മോഡലിംഗിലൂടെ ചലച്ചിത്ര രംഗത്തെത്തിയ താരം 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായിട്ടായിരുന്നു അഭിനയജീവിതം ആരംഭിച്ചത്. ആദ്യചിത്രത്തിലൂടെതന്നെ പ്രേക്ഷകശ്രദ്ധനേടിയ താരത്തിന് തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ സാധിച്ചു. മോഹൻലാൽ, സുരേഷ്‌ഗോപി, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ മുൻനിരനായകൻമാരുടെകൂടെ അഭിനയിച്ച താരത്തിന് ആരാധകർ ഏറെയാണ്.

റോക്കാൻ റോൾ, രതിനിർവേദം, കയം, കളിമണ്ണ്, പാലേരി മാണിക്യം ഒരു കൊലപാതക കഥ തുടങ്ങി നിരവധിമലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച താരം മറ്റ് അന്യഭാഷാ ചിത്രങ്ങളിലൂടെയും ശ്രദ്ധനേടി.അഭിനേത്രി എന്നതിലുപരി മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. അതേസമയം മോഡലിംഗ് രംഗത്ത്സജീവമായ താരം നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2011 ൽ മികച്ചനടിക്കുള്ള പുരസ്‌കാരം നേടുവാൻ താരത്തിന് സാധിച്ചു. അതേവർഷം തന്നെ വിവാഹിതയായ താരം കുറച്ചുവർഷങ്ങൾക്ക് ശേഷം വിവാഹ ബന്ധം വേർപ്പെടുത്തി മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു.

actress shwetha menon about rathinirvedam movie

ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ആരാധകരുടെ ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. രദിനിർവേദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരം വീണ്ടും അത്തരമൊരു ചിത്രത്തിൽ അഭിനയിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് അത്തരമൊരു സിനിമയിൽ വീണ്ടും അഭിനയിക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും അതിൽ താൻ ഏറെ സന്തോഷവതിയാണെന്നും താരം മറുപടി നൽകി.

രതി നിർവേദം എന്ന ചിത്രത്തിലെ അഭിനയത്തിന് താൻ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും അത്തരമൊരു ചിത്രം ചെയ്യാൻ വീണ്ടും തനിക്ക് അവസരം ലഭിക്കുകയണെങ്കിൽ താൻ സന്തോഷത്തോടെ സ്വീകരിക്കുമെന്നും താരം പറയുന്നു.

English Summary : shweta menon about rathinirvedam

-Advertisements-