Saturday, May 18, 2024
-Advertisements-
KERALA NEWSകുറച്ച് ദിവസമായി ഭാര്യ സ്വന്തം വീട്ടിലായിരുന്നു താമസം ; മലപ്പുറത്ത് ഭാര്യയെ കാണാനെത്തിയ ഭർത്താവ് ഭാര്യാപിതാവിനെ...

കുറച്ച് ദിവസമായി ഭാര്യ സ്വന്തം വീട്ടിലായിരുന്നു താമസം ; മലപ്പുറത്ത് ഭാര്യയെ കാണാനെത്തിയ ഭർത്താവ് ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്തി

chanakya news
-Advertisements-

മലപ്പുറം : എടക്കരയിൽ ഭാര്യ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരുമകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് സ്വദേശി പ്രഭാകരൻ (60) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ വള്ളിക്കാട് സ്വദേശി മനോജ് (38) ആണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കുറച്ച് ദിവസങ്ങളായി മനോജിന്റെ ഭാര്യയും മക്കളും പിതാവ് പ്രഭാകരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു എന്നാണ് വിവരം. കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ പ്രഭാകരന്റെ വീട്ടിലെത്തിയ മനോജ് വാക്ക് തർക്കത്തിലേർപ്പെടുകയും പ്രഭാകരനെ വെട്ടിക്കൊലപ്പെടുത്തുകയുമായി. പ്രഭാകരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം മനോജ് വഴിക്കടവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

English Summary : son in law surrenders to police after murdering father in law

-Advertisements-