Sunday, April 28, 2024
-Advertisements-
KERALA NEWSഭർതൃപിതാവിന്റെ ദൂഷ്യം കാരണം മാതാവ് യുവതിയെ സംശയിച്ചിരുന്നു ; മലപ്പുറത്ത് യുവതി ജീവനൊടുക്കിയത് ഭർതൃപിതാവ് ശാരീരികമായി...

ഭർതൃപിതാവിന്റെ ദൂഷ്യം കാരണം മാതാവ് യുവതിയെ സംശയിച്ചിരുന്നു ; മലപ്പുറത്ത് യുവതി ജീവനൊടുക്കിയത് ഭർതൃപിതാവ് ശാരീരികമായി പീഡിപ്പിച്ചതിനെ തുടർന്നെന്ന് ബന്ധുക്കൾ

chanakya news
-Advertisements-

മലപ്പുറം: പന്തല്ലൂരിൽ ആത്മഹത്യ ചെയ്ത യുവതിയെ ഭർതൃപിതാവ് ശാരീരികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം. മരിക്കുന്നതിന് മുൻപ് യുവതി സ്വന്തം പിതാവിന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഭർതൃപിതാവിന്റെ പീഡനത്തിന് പുറമെ ഭർതൃമാതാവ് പലതവണ യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കൾ പറയുന്നു.

അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ പല തവണ ഗ്യാസ് തുറന്ന് വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഭർത്താവിൻ്റെ പിതാവ് ശാരീരികമായി പീഡിപ്പിക്കുന്ന വിവരം യുവതി സ്വന്തം മാതാപിതാക്കളേയും സഹോദരങ്ങളേയും അറിയിച്ചിരുന്നു.

ഭർതൃപിതാവിൻ്റെ സ്വഭാവദൂഷ്യം കാരണം ഭർതൃമാതാവ് യുവതിയെ സംശയിച്ചിരുന്നു. മാതാവ് മരിക്കുന്ന സമയത്ത് പോലും ഉമ്മമ്മയും ഉപ്പപ്പയുമടക്കം കരുണ കാണിച്ചില്ലെന്ന് യുവതിയുടെ എട്ടുവയസുള്ള മകന്‍ പറയുന്നു. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയുടെ ഭർതൃമാതാവിനേയും പിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തു.

English Summary : father in law physically tortured voice message of woman who committed suicide

-Advertisements-