Saturday, May 18, 2024
-Advertisements-
KERALA NEWSസ്‌കൂളിൽ പരാതിപെട്ടി സ്ഥാപിച്ചതിന് പിന്നാലെയാണ് പരാതികൾ ലഭിച്ചത് ; മലപ്പുറത്ത് അധ്യാപകനെതിരെ പതിനാറ് പെൺകുട്ടികളുടെ പീഡന...

സ്‌കൂളിൽ പരാതിപെട്ടി സ്ഥാപിച്ചതിന് പിന്നാലെയാണ് പരാതികൾ ലഭിച്ചത് ; മലപ്പുറത്ത് അധ്യാപകനെതിരെ പതിനാറ് പെൺകുട്ടികളുടെ പീഡന പരാതി

chanakya news
-Advertisements-

മലപ്പുറം : സ്കൂളിൽ സ്ഥാപിച്ച പരാതിപെട്ടിയിൽ അധ്യാപകൻ പീഡിപ്പിച്ചതായി വിദ്യാർത്ഥിനികളുടെ കൂട്ടപരാതി. വല്ലപ്പുഴ സ്വദേശിയും അധ്യാപകനുമായ നൗഷർ ഖാനെതിരെയാണ് സ്കൂളിലെ പതിനാറോളം പെൺകുട്ടികൾ പരാതി നൽകിയത്. സ്‌കൂൾ അധികൃതർ വിവരം പോലീസിൽ അറിയിയിച്ചതിന് പിന്നാലെ പോലീസ് പ്രതി ഒളിവിൽ പോയി.

പരാതി നൽകിയ ഒരു പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പൂക്കോട്ടുപാടം പോലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ മാസം ഇരുപതാം തീയതി അധ്യാപകൻ ലൈംഗീകമായി ഉപദ്രവിച്ചെന്ന് പെൺകുട്ടി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

ഒളിവിൽപോയ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. സ്കൂളിൽ ഈ അടുത്ത് സ്ഥാപിച്ച പരാതിയിൽപെട്ടിയിലാണ് അധ്യാപകനെതിരെ പതിനാറോളം പെൺകുട്ടികൾ പീഡന പരാതി നൽകിയത്. പരാതി നൽകിയ എല്ലാ കുട്ടികളിൽ നിന്നും ഉടൻ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

English Summary : students sexual assault complaint against teacher at malappuram

-Advertisements-