Friday, May 3, 2024
-Advertisements-
ENTERTAINMENTപൃഥ്വിരാജിന്റെ കല്യാണ വാർത്ത പുറത്ത് വന്നപ്പോൾ പെൺകുട്ടികൾ വിളിച്ച് ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞു ; പെൺകുട്ടികളെ...

പൃഥ്വിരാജിന്റെ കല്യാണ വാർത്ത പുറത്ത് വന്നപ്പോൾ പെൺകുട്ടികൾ വിളിച്ച് ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞു ; പെൺകുട്ടികളെ വേദനിപ്പിച്ചതിൽ സങ്കടമുണ്ട്, തുറന്ന് പറഞ്ഞ് സുപ്രിയ

chanakya news
-Advertisements-

നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി പിന്നീട് മലയാളത്തിലെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് പൃഥ്വി രാജ്. നടൻ എന്നതിലുപരി സംവിധായകൻ കൂടിയായ താരം മോഹൻലാൽ നായകനായ ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തു. സ്വപ്ന കൂട്, ചക്രം, അത്ഭുത ദ്വീപ്, ഉറുമി, അയാളും ഞാനും തമ്മിൽ, ബ്രോ ഡാഡി ജനഗണമന, ഗോൾഡ്, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വി രാജിനെ കുറിച്ച് സുപ്രിയ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡയയിൽ വയറലായി മാറിയിരിക്കുന്നത്.

പൃഥ്വി രാജ് കല്യാണം കഴിക്കുകയാണെന്ന് അറിഞ്ഞപ്പോൾ പല പെൺകുട്ടികളുടെയും ഹൃദയം തകർന്നു പോയെന്നാണ് സുപ്രിയ പറയുന്നത്. കുറച്ചുപേർ തന്നെ ഫോണിൽ വിളിച്ചു മരിക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. അങ്ങനെയൊന്നും ചെയ്യലെന്ന് താൻ അപ്പോൾ അവരോട് പറയുകയും ചെയ്തു. എല്ലാവരും സിനിമയിൽ കണ്ട പൃഥ്വിയെയാണ് സ്നേഹിക്കുന്നത് നേരിട്ടുള്ള പൃഥ്വിയുടെ സ്വഭാവം ആർക്കും അറിയില്ലെന്ന് സുപ്രിയ പറയുന്നു.

കൂട്ടുകാർക്കും ക്ലോസ് ഫാമിലിക്കും മാത്രമേ അദ്ദേഹത്തെ അടുത്ത് അറിയുകയുള്ളു. നാലുവർഷത്തോളം താനും പൃഥ്വിയും സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കൂടുതൽ അടുത്തറിയുന്നത് എനിക്ക് മാത്രമാണ്. പൃഥ്വി അഭിനയിക്കുന്ന സിനിമകളെ കുറിച്ച് താൻ ചോദിക്കാറില്ല. അദ്ദേഹം എന്നോട് ഇങ്ങോട്ട് സിനിമകളെ കുറിച്ച് പറയാറുണ്ട്. ഞങ്ങൾ ഒരുമിച്ചു പുസ്തകങ്ങൾ വായിക്കുകയും അതിനെ കുറിച്ച് പറയുകയും ചെയ്യാറുണ്ടെന്ന് സുപ്രിയ മേനോൻ പറയുന്നു.

സ്വപ്നക്കൂടിലെ കുഞ്ഞൂഞ്ഞു, ക്ലാസ്സ്‌മെറ്റിലെ സുഖു ഇത്തരം കഥാപാത്രങ്ങളെ കണ്ടുകൊണ്ടാണ് അവർക്ക് പൃഥ്വിയോട് ഇങ്ങനെയുള്ള സ്നേഹം തോന്നുന്നത്. ഇത്രയും പെൺകുട്ടികളെ വേദനിപ്പിച്ചതിൽ സങ്കടമുണ്ട്. പക്ഷെ എല്ലാവരെയും പൃഥ്വിക്ക് കല്യാണം കഴിക്കാൻ പറ്റില്ലല്ലോ എന്നും സുപ്രിയ പറഞ്ഞു.

English Summary : supriya menon about prithviraj

-Advertisements-