Thursday, May 2, 2024
-Advertisements-
KERALA NEWSഒരുലക്ഷം രൂപ വരുമാനമുണ്ടെന്ന് പറഞ്ഞാണ് സർക്കാർ പെൻഷൻ നിഷേധിച്ചത് ; സർക്കാർ പെൻഷൻ നിഷേധിച്ച ഭിന്നശേഷിക്കാരന്...

ഒരുലക്ഷം രൂപ വരുമാനമുണ്ടെന്ന് പറഞ്ഞാണ് സർക്കാർ പെൻഷൻ നിഷേധിച്ചത് ; സർക്കാർ പെൻഷൻ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി

chanakya news
-Advertisements-

കൊല്ലം : ഭിന്നശേഷിക്കാരനായ മണിദാസിന് ലഭിച്ച മുഴുവൻ ക്ഷേ പെൻഷനും തിരിച്ചടയ്ക്കണമെന്ന സർക്കാർ ഉത്തരവിന് പിന്നാലെ മണിദാസിന് സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപി രംഗത്ത്. തിരിച്ചടയ്ക്കാനുള്ള പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്ന മണിദാസിന്റെയും മാതാവിന്റെയും വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സഹായവുമായി സുരേഷ്‌ഗോപി എത്തിയത്.

മണിദാസിന് സർക്കാരിലേക്ക് അടയ്‌ക്കേണ്ട ഒരു ലക്ഷം രൂപ സുരേഷ് ഗോപി മണിദാസിന്റെ അകൗണ്ടിൽ നിക്ഷേപിച്ചു. ഒരു വർഷം മുൻപാണ് മണിദാസിന് നൽകിയിരുന്ന ക്ഷേമ പെൻഷൻ സർക്കാർ നിർത്തലാക്കിയത്. ഇതുവരെ ലഭിച്ച മുഴുവൻ തുകയും സർക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നും സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പണം മരുന്ന് വാങ്ങി ചിലവായതോടെ എഴുപതുകാരിയായ മണിദാസിന്റെ മാതാവ് പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുകയായിരുന്നു.

മണിദാസിന് ഒരു ലക്ഷത്തിലേറെ രൂപ വാർഷിക വരുമാനമുണ്ടെന്ന് പറഞ്ഞാണ് സർക്കാർ പെൻഷൻ നിഷേധിച്ചത്. എന്നാൽ തയ്യൽ അധ്യാപികയായിരുന്ന മാതാവിന് ലഭിക്കുന്ന പെൻഷൻ തുക മാത്രമാണ് കുടുംബത്തിന്റെ വരുമാനം. സംസാര ശേഷിയില്ലാത്ത ഭിന്നശേഷിക്കാനായ മണിദാസിന് കഴിഞ്ഞ പതിമൂന്ന് വർഷത്തോളമായി ലഭിച്ചിരുന്ന പെൻഷനാണ് സർക്കാർ നിർത്തലാക്കുകയും വാങ്ങിയ മുഴുവൻ തുകയും തിരിച്ചടയ്ക്കാനും ആവശ്യപ്പെട്ടത്.

English Summary : suresh gopi gives one lakh rupees to differently abled manidas

-Advertisements-