Thursday, May 2, 2024
-Advertisements-
ENTERTAINMENTCinemaക്ഷേമ പെൻഷൻ മുടങ്ങിയതോടെ ഭിക്ഷയെടുക്കേണ്ടി വന്ന മറിയകുട്ടിക്കും,അന്ന ഔസേപ്പിനും പ്രതിമാസം 1600 രൂപ നൽകുമെന്ന് സുരേഷ്...

ക്ഷേമ പെൻഷൻ മുടങ്ങിയതോടെ ഭിക്ഷയെടുക്കേണ്ടി വന്ന മറിയകുട്ടിക്കും,അന്ന ഔസേപ്പിനും പ്രതിമാസം 1600 രൂപ നൽകുമെന്ന് സുരേഷ് ഗോപി

chanakya news
-Advertisements-

ഇടുക്കി : അടിമാലിയിൽ ക്ഷേമ പെൻഷൻ മുടങ്ങിയതോടെ ഭിക്ഷയെടുക്കേണ്ടി വന്ന മറിയകുട്ടിക്കും,അന്ന ഔസേപ്പിനും പ്രതിമാസം 1600 രൂപ നൽകുമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. വെള്ളിയാഴ്ച രാവിലെ അടിമാലിയിലെത്തി ഇതുവരേയും സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സർക്കാർ തെറ്റായ കണക്കുകൾ സമർപ്പിച്ചതുകൊണ്ടാണ് ക്ഷേമ പെൻഷനിലെ കേന്ദ്രവിഹിതം ലഭിക്കാതിരുന്നതെന്നും ചീഫ് സെക്രട്ടറി ശരിയായ കണക്കുകൾ അവതരിപ്പിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. പെട്രോളിന് രണ്ട് രൂപ നികുതി വർദ്ധിപ്പിച്ചത് ക്ഷേമ പെൻഷൻ നൽകാൻ വേണ്ടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കോടതിയിൽ കണക്ക് അവതരിപ്പിക്കട്ടെയെന്നും രണ്ട് രൂപ വച്ച് എത്ര പിരിച്ചെന്നും ക്ഷേമ പെൻഷന് മാത്രം എത്ര കൊടുത്തെന്നും എല്ലാം ചിലവാക്കിയോ എന്നും ഇനി ജനങ്ങൾ ഈ തുക നൽകേണ്ടതില്ലെന്നും കോടതി പറയട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തനിക്കെതിരെ ദേശാഭിമാനി നൽകിയ വ്യാജ വർത്തയ്‌ക്കെതിരെ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും. അടിമാലി കോടതിയിലാണ് മറിയക്കുട്ടി മാന നഷ്ടത്തിന് കേസ് ഫയൽ ചെയ്യുന്നത്. കൂടാതെ ക്ഷേമ പെൻഷൻ മുടങ്ങിയത് സംബന്ധിച്ച് ഹൈക്കോടതിയിലും ഹർജി നൽകും.

English Summary : suresh gopi said that he will pay rs 1600 per month

-Advertisements-