Saturday, May 18, 2024
-Advertisements-
KERALA NEWSവിദ്യാർത്ഥിനികളുടെ സ്വകര്യ ഭാഗങ്ങളിൽ നോക്കി ലൈംഗീക ചുവയോടെ സംസാരം ; വിദ്യാർത്ഥിനികളുടെ പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിനികളുടെ സ്വകര്യ ഭാഗങ്ങളിൽ നോക്കി ലൈംഗീക ചുവയോടെ സംസാരം ; വിദ്യാർത്ഥിനികളുടെ പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : വിദ്യാർത്ഥിനികളോട് ലൈംഗീക ചുവയോടെ സംസാരിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ശ്രീജിത്ത് (47) ആണ് അറസ്റ്റിലായത്. അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാൾ പെൺകുട്ടികളോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും ലൈംഗീക താല്പര്യത്തോടെ പെരുമാറുകയും ചെയ്തതായി വിദ്യാർത്ഥിനികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

അധ്യാപ പരിശീലന കേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിനികളോട് സ്വകാര്യ ഭാഗങ്ങളിൽ നോക്കി ലൈംഗീക ചുവയോടെ സംസാരിക്കുന്നത് പതിവായിരുന്നു. കൂടാതെ സംസാരത്തിന് പുറമെ മോശമായി പെരുമാറാനും തുടങ്ങിയതോടെയാണ് വിദ്യാർത്ഥിനികൾ പരാതിയുമായി അധികൃതരെ സമീപിക്കുകയായിരുന്നു. തുടർന്ന് അധികൃതർ പോലീസിൽ പരാതി നൽകി. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

English Summary : teacher was arrested on the complaint of female students

-Advertisements-