Wednesday, May 1, 2024
-Advertisements-
KERALA NEWSവീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പോയ ഭാര്യ തിരിച്ചെത്തിയില്ലെന്ന് ഭർത്താവിന്റെ പരാതി ; അഞ്ച് മാസം...

വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പോയ ഭാര്യ തിരിച്ചെത്തിയില്ലെന്ന് ഭർത്താവിന്റെ പരാതി ; അഞ്ച് മാസം മുൻപ് വിവാഹം കഴിഞ്ഞ ഇരുപത്തിമൂന്നുകാരി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി

chanakya news
-Advertisements-

കാസർഗോഡ് : നീലേശ്വരത്ത് അഞ്ച് മാസം മുൻപ് വിവാഹിതയായ ഇരുപത്തിമൂന്നുകാരി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി ഒളിച്ചോടിയതായി കണ്ടെത്തിയത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് യുവതിയും നീലേശ്വരം സ്വദേശിയായ യുവാവും അഞ്ച് മാസം മുൻപ് വിവാഹിതരായത്.

യുവതിയും, യുവാവും കളിക്കൂട്ടുകാർ ആയിരുന്നു. ഈ ബന്ധം പിന്നീട് പ്രണയമാകുകയും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരാവുകയുമായിരുന്നു. ഒരു വർഷം മുൻപ് വിവാഹ നിശ്ചയം നടത്തുകയും അഞ്ച് മാസം മുൻപ് വിവാഹം നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പോയ യുവതി വീട്ടിൽ എത്തിയില്ല. തുടർന്ന് യുവതി പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. യുവതിയെ കാണാതായതോടെ ഭർത്താവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്.

ഹൊസ്ദുർഗ് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയ യുവതി ക്ഷേത്രത്തിൽവെച്ച് വിവാഹം കഴിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഭാര്യ ഒളിച്ചോടിയതാണെന്ന് വ്യക്തമായതോടെ ഭർത്താവും കുടുംബവും സുഹൃത്തുക്കളും ചേർന്ന് പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷിച്ചു.

English Summary : the police found that the 23 year old woman absconded with the auto driver

-Advertisements-