Saturday, May 18, 2024
-Advertisements-
KERALA NEWSകല്ല് തലയിൽ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു ; മലപ്പുറത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് തലയിൽ വീണ് മൂന്ന്...

കല്ല് തലയിൽ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു ; മലപ്പുറത്ത് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് തലയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

chanakya news
-Advertisements-

മലപ്പുറം : താനൂരിൽ കളിക്കുന്നതിനിടയിൽ മതിലിടിഞ്ഞ്‍വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കാരാട് സ്വദേശി ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ (മൂന്ന്) ആണ് മരിച്ചത്. മതിൽ ഇടിഞ്ഞ് ദേഹത്ത് വീണതിന് തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. വീടിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞത്. കല്ല് വീണതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയിലെ പരിക്കാണ് മരണകരണമായതെന്നാണ് വിവരം.

English Summary : three year old boy dies after wall collapses on him in tanur

-Advertisements-