Saturday, May 18, 2024
-Advertisements-
KERALA NEWSരാത്രി മുലപ്പാൽ നൽകി ഉറക്കിയ കുഞ്ഞ് രാവിലെ ഉണർന്നില്ല ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്ന്...

രാത്രി മുലപ്പാൽ നൽകി ഉറക്കിയ കുഞ്ഞ് രാവിലെ ഉണർന്നില്ല ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം പള്ളിച്ചൽ സ്വദേശികളായ ജയകൃഷ്ണൻ-ജെനിമോൾ ദമ്പതികളുടെ മകൻ ജിതേഷ് (3) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കുഞ്ഞിന് മുലപ്പാൽ നൽകി ഉറക്കിയതായിരുന്നു. തിങ്കളാഴ്ച രാവിലെ കുഞ്ഞ് ഉണരാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.

ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ പൾസ് കുറവായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ കുഞ്ഞ് മരിച്ചു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

English Summary : throat breast milk stuck

-Advertisements-