Saturday, May 18, 2024
-Advertisements-
KERALA NEWSമകനൊപ്പം യാത്രചെയ്യുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ട് യുവതി മരിച്ചു

മകനൊപ്പം യാത്രചെയ്യുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ട് യുവതി മരിച്ചു

chanakya news
-Advertisements-

കോട്ടയം : ബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനി ഷൈനി സാം (48) ആണ് മരിച്ചത്. പാമ്പാടി എട്ടാം മൈലിൽവെച്ച് ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. മകന്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് ടൗണിലെത്തി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.

ഷൈനിയും മകനും സഞ്ചരിച്ച ബൈക്കിൽ ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഷൈനിയുടെ ശരീരത്തിൽ വാഹനം കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഷൈനിയുടെ മകൻ അഖിൽ പരിക്കുകളോടെ രക്ഷപെട്ടു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഷൈനിയുടെ മൂത്ത മകൻ അനിൽ ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഷൈനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

English Summary : torus lorry collided with the bike and the housewife died at kottayam

-Advertisements-