Sunday, May 19, 2024
-Advertisements-
KERALA NEWSKannur Newsആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ; ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ...

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ; ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

chanakya news
-Advertisements-

കണ്ണൂർ : ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു. പുതിയങ്ങാടി സ്വദേശി പികെ ഫവാസ് (32) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

പയ്യന്നൂരിൽ ഇറങ്ങേണ്ടിയിരുന്ന ഫവാസ് സ്ഥലമെത്തിയപ്പോൾ ഉറങ്ങിപോയിരുന്നു. തുടർന്ന് എഴുന്നേറ്റപ്പോൾ ട്രെയിൻ കണ്ണപുരത്ത് എത്തി. കണ്ണപുരത്ത് ട്രെയിൻ സ്ലോ ആയപ്പോൾ ഫവാസ് ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഫവാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല.

English Summary : train accident death kannur

-Advertisements-