Monday, May 20, 2024
-Advertisements-
KERALA NEWSതിരുവന്തപുരത്തേക്ക് ട്രിപ്പ് പോകുകയായിരുന്നു വിദ്യാർത്ഥികൾ ; ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളുടെ കാലുകൾ...

തിരുവന്തപുരത്തേക്ക് ട്രിപ്പ് പോകുകയായിരുന്നു വിദ്യാർത്ഥികൾ ; ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളുടെ കാലുകൾ മുറിഞ്ഞു

chanakya news
-Advertisements-

മലപ്പുറം : നിലമ്പൂരിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികളുടെ കാൽ ഫ്ലാറ്റുഫോമിൽ ഇടിച്ച് ഗുരുതര പരിക്ക്. അകമ്പാടം സ്വദേശികളായ പ്ലസ്‌ടു വിദ്യാർത്ഥിക്കും, മറ്റൊരു പത്താം ക്ലാസ്സ് വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റത്. ഇവരെ കമ്പാർട്മെന്റിൽ ഉണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

തിരുവനന്തപുരത്തേക്ക് ട്രിപ്പ് പോകുകയായിരുന്നു വിദ്യാർത്ഥികൾ. രാജ്യറാണി എക്സ്പ്രസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഇരിക്കാൻ സീറ്റ് ലഭിക്കാത്തതിനാൽ ട്രെയിനിന്റെ വാതിൽ പടിയിൽ പുറത്തേക്ക് കാലിട്ട് ഇരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരുടെയും കാൽ ഫ്ലാറ്റ്‌ഫോമിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ നിലവിളികേട്ട് ഓടിയെത്തിയ സഹയാത്രികരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ട്രെയിനിലുണ്ടായിരുന്ന യുവാവ് തന്റെ മുണ്ട് അഴിച്ച് ഇരുവരുടേയും കാലിൽ കെട്ടുകയും ട്രെയിൻ വൈക്കത്ത് എത്തിയപ്പോൾ ഇരുവരെയും ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

English Summary : students sitting on trains doorstep seriously injured

-Advertisements-