Sunday, May 19, 2024
-Advertisements-
KERALA NEWSപോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി ഭാര്യയുടെ കഴുത്തിൽ കിടന്ന നാല് പവന്റെ സ്വർണമാല മോഷ്ടിച്ച് കടന്ന്...

പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി ഭാര്യയുടെ കഴുത്തിൽ കിടന്ന നാല് പവന്റെ സ്വർണമാല മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവതി അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കയറി ഭാര്യയുടെ നാല് പവന്റെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശിനി ജയലക്ഷ്മി (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിട്ട. എസ്‌ഐ ഗംഗാധരൻ നായരുടെ ഭാര്യ ശാന്തകുമാരിയുടെ മാലയാണ് യുവതി മോഷ്ടിച്ചത്.

ഒരാളെക്കുറിച്ച് തിരക്കാനാണെന്ന വ്യാജേനയാണ് യുവതി വീട്ടിലെത്തിയത്. തുടർന്ന് ശാന്തകുമാരിയുമായി സൗഹൃദം സ്ഥാപിക്കുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയുമായിരുന്നു. വെള്ളമെടുക്കാനായി വീടിനകത്ത് കയറിയ ശാന്തകുമാരിയുടെ പിന്നാലെ ജയലക്ഷ്മിയും വീടിനകത്ത് കയറുകയായിരിക്കുന്നു.

വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ജയലക്ഷ്മി ശാന്തകുമാരിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മലയുടെ കൊളുത്ത് ഇളകി കിടക്കുകയാണെന്ന് പറഞ്ഞ ജയലക്ഷ്മി മലയിൽ പിടിക്കുകയും പൊട്ടിക്കുകയുമായിരുന്നു.

തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയ യുവതി റോഡിൽ സ്‌കൂട്ടറിൽ കാത്ത് നിൽക്കുകയായിരുന്ന മറ്റൊരു യുവതിക്കൊപ്പം കയറി പോകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

English Summary : tvm jayalakshmi gold robbery

-Advertisements-