Tuesday, May 7, 2024
-Advertisements-
KERALA NEWSKannur Newsമദ്യം നൽകി ബോധരഹിതയാക്കിയാണ് മോഷണം നടത്തിയത് ; മധ്യവയസ്കയായ പെൺസുഹൃത്തിനെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി സ്വർണമാലയുമായി...

മദ്യം നൽകി ബോധരഹിതയാക്കിയാണ് മോഷണം നടത്തിയത് ; മധ്യവയസ്കയായ പെൺസുഹൃത്തിനെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി സ്വർണമാലയുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

മാഹി : വടകരയിൽ പെൺസുഹൃത്തിനെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി സ്വർണമാല തട്ടിയെടുത്ത് മുങ്ങിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മീനങ്ങാടി സ്വദേശി മിർഷാദ് (44) ആണ് അറസ്റ്റിലായത്. മാഹി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മധ്യവയസ്കയായ പെൺസുഹൃത്തിനെ മാഹിയിലെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തിയതിന് ശേഷം മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം കഴുത്തിലെ സ്വർണമാല ഊരിയെടുത്ത് കടന്നകളയുകയായിരുന്നു. ബോധം വീണ്ടെടുത്തപ്പോഴാണ് യുവതി തട്ടിപ്പ് മനസിലാക്കിയത്. തുടർന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

English Summary : man arrested for stealing gold necklace from unconscious girlfriend

-Advertisements-