Monday, May 20, 2024
-Advertisements-
KERALA NEWSഓൺലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു ; സാമ്പത്തിക ബാധ്യത നികത്താൻ മോഷണത്തിന്...

ഓൺലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടു ; സാമ്പത്തിക ബാധ്യത നികത്താൻ മോഷണത്തിന് ഇറങ്ങിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

പത്തനംതിട്ട : ഓൺലൈൻ റമ്മി കളിച്ചുണ്ടായ സാമ്പത്തിക ബാധ്യത മറികടക്കാൻ മോഷണത്തിന് ഇറങ്ങിയ യുവാവ് അറസ്റ്റിൽ. കോട്ടയം പാലാ സ്വദേശി അമൽ അഗസ്റ്റിൻ (30) ആണ് അറസ്റ്റിലായത്. ഓണലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടപ്പേട്ട അമൽ ബാധ്യത മറികടക്കാൻ 80 കാരിയുടെ മാല പിടിച്ച് പറിക്കുകയായിരുന്നു.

നെടികാല സ്വദേശിയായ 80 കാരിയുടെ കഴുത്തിൽ കത്തി വെച്ചാണ് പ്രതി മാല പൊട്ടിച്ചത്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്താൻ പദ്ധതി തയ്യാറാക്കിയതിന് പിന്നാലെയാണ് അമൽ അറസ്റ്റിലായത്.

English Summary : online rummy money loss man arrested in robbery

-Advertisements-