Saturday, May 18, 2024
-Advertisements-
KERALA NEWSസഹോദരന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയ അമ്മയേയും മക്കളേയുമാണ് കാണാതായത് ; യുവതിയേയും അഞ്ച്...

സഹോദരന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയ അമ്മയേയും മക്കളേയുമാണ് കാണാതായത് ; യുവതിയേയും അഞ്ച് കുട്ടികളേയും കാണാതായിട്ട് നാല് ദിവസം, എങ്ങും എത്താതെ പോലീസ് അന്വേഷണം

chanakya news
-Advertisements-

വയനാട് : കമ്പളക്കാട് യുവതിയേയും അഞ്ച് മക്കളേയും കാണാതായിട്ട് നാല് ദിവസം പിന്നിടുന്നു. വയനാട് കമ്പളക്കാട് സ്വദേശിനി വിമിജയേയും അഞ്ച് മക്കളേയും ഇക്കഴിഞ്ഞ പതിനെട്ടാം തീയതി തിങ്കളാഴ്ചയാണ് കാണാതായത്.

സഹോദരന്റെ വീട്ടിലായിരുന്ന വിമിജ സ്വന്തം വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ രാത്രിയായിട്ടും യുവതിയും കുട്ടികളും ചേളാരിയിലെ വീട്ടിൽ എത്തിയില്ല. ഇവരെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

വൈകുന്നേരം ആറുമണിയോടെയാണ് യുവതിയും കുട്ടികളും സഹോദരന്റെ വീട്ടിൽ നിന്നും ഇറങ്ങിയത്. പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ നാല് ദിവസമായി പോലീസ് അന്വേഷണം നടത്തിവരികയാണ്. എന്നാൽ യുവതിയും കുട്ടികളും എങ്ങോട്ട് പോയി എന്നതിനെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. കണ്ണൂരിൽ മത്സ്യ തൊഴിലാളിയായി ജോലി ചെയ്യുകയാണ് വിമിജയുടെ ഭർത്താവ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

English Summary : wayanad mother and kids missing

-Advertisements-