ലക്നൗ : കടന്ന് പിടിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ ശേഷം യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീട്ട് ജോലിക്കാരനായ യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി കറി കത്തികൊണ്ട് മുറിച്ചെടുത്ത്.
വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് ജോലിക്കാരനായ യുവാവ് യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. യുവാവിൽ നിന്നും കുതറിയോടിയ യുവതി കറി കത്തിയുമായി വന്ന് യുവാവിന്റെ ജനനേന്ദ്രിയം അറുത്തെടുക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റ് പറഞ്ഞ് കീഴടങ്ങുകയായിരുന്നു.
അതേസമയം യുവതിയുടെ പരാതിയിൽ പോലീസ് യുവാവിനേതിരേയും പോലീസ് കേസെടുത്തു. എന്നാൽ യുവതിയുടെ വീട്ടിൽ വര്ഷങ്ങളായി താൻ ജോലി ചെയ്യുകയാണെന്നും തന്നെ കിടപ്പ് മുറിയിലേക്ക് വിളിച്ച് വരുത്തി ബോധം കെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിക്കുകയായിരുന്നെന്ന് യുവാവ് പോലീസിന് മൊഴി നൽകിയ മൊഴിയിൽ പറയുന്നത്.
English Summary : woman cut off the genitals of a 23 year old man