Saturday, May 18, 2024
-Advertisements-
NATIONAL NEWSBengaluru Newsകാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ നാട്ടുകാർ ഇടപെട്ട് തിരിച്ച് കൊണ്ടുവന്നു ; ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ...

കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ നാട്ടുകാർ ഇടപെട്ട് തിരിച്ച് കൊണ്ടുവന്നു ; ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ കാമുകനൊപ്പം പോയി

chanakya news
-Advertisements-

ബെംഗളൂരു : യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കർണാടക ദാവൻഗരെ സ്വദേശി നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിംഗരാജിന്റെ ഭാര്യ കാവ്യ, കാമുകൻ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിംഗരാജിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടെറസിൽ നിന്ന് വീണ് മരിച്ചെന്നാണ് ഭാര്യ കാവ്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ നിംഗരാജ് തലയ്ക്ക് അടിയേറ്റ് മരിച്ചതാണെന്ന് കണ്ടെത്തി. കാവ്യയും കാമുകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. അതേസമയം മൂന്ന് മാസത്തോളമായി പ്രണയത്തിലായിരുന്ന കാവ്യയും ബിരേഷും കഴിഞ്ഞ മാസം ഒളിച്ചോടിയിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് കാവ്യയെ തിരിച്ച് കൊണ്ടുവരികയായിരുന്നു. ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന ഉറപ്പിൽ നിംഗരാജ് കാവ്യയെ വീണ്ടും സ്വീകരിക്കുകയായിരുന്നു.

English Summary : woman killed her husband by hitting him on the head

-Advertisements-