Wednesday, May 8, 2024
-Advertisements-
NATIONAL NEWSBengaluru Newsഫ്ലാറ്റിൽ നഗ്നയായ നിലയിൽ 25 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി, കൂടെയുണ്ടായിരുന്ന നാല്പതുകാരനെ കാണാനില്ല, പോലീസ്...

ഫ്ലാറ്റിൽ നഗ്നയായ നിലയിൽ 25 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി, കൂടെയുണ്ടായിരുന്ന നാല്പതുകാരനെ കാണാനില്ല, പോലീസ് അന്വേഷണം ആരംഭിച്ചു

chanakya news
-Advertisements-

ബെംഗളൂരു : ചന്ദപുരയിലെ ഫ്ലാറ്റിൽ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും മയക്ക് മരുന്നും സിറിഞ്ചും കണ്ടെത്തിയതായി പോലീസ് പറയുന്നു. ഇരുപത്തിയഞ്ചുകാരിയായ ബംഗാൾ സ്വദേശിനിയാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം മരണം സംഭവിക്കുന്നതിന് മുൻപ് യുവതി ലൈംഗീക പീഡനത്തിന് ഇരയായതായി സംശയിക്കുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാൽ പരിക്കുകൾ പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

സോഫ്ട്‍വെയർ എഞ്ചിനീയറായ സങ്കേത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പാർട്മെന്റിലെ മുകളിലത്തെ നിലയിൽ ഒഡീഷ സ്വദേശിയായ സഫ്വാൻ എന്നയാൾ വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സഫ്‌വാൻ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത്. ദിവസങ്ങൾക്ക് മുൻപ് യുവതിയോടൊപ്പമുണ്ടായിരുന്ന നാല്പതുകാരനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

English Summary : woman naked body found in bengaluru flat

-Advertisements-