Friday, May 10, 2024
-Advertisements-
NATIONAL NEWSBengaluru Newsഅധ്യാപികയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ഒളിവിൽ ; കഴിഞ്ഞ ശനിയാഴ്ച കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ...

അധ്യാപികയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ഒളിവിൽ ; കഴിഞ്ഞ ശനിയാഴ്ച കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ബെംഗളൂരു : മാണ്ഡ്യയിയിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച കാണാതായ അധ്യാപികയായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാണ്ഡവപുര സ്വദേശിനി ദീപിക വി ഗൗഡ (28) ന്റെ മൃതദേഹമാണ് മാണ്ഡ്യ മേലുകോട്ടയിൽ നിന്നും കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോയ ദീപികയെ കാണാതാവുകയായിരുന്നു.

ദീപികയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ലോകേഷ് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ദീപികയുടെ സ്കൂട്ടർ മേലുകാവിലെ ക്ഷേത്ര വളപ്പിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ ഈ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.

മണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയ ബന്ധുക്കൾ മണ്ണ് നീക്കി നോക്കിയതോടെ ദീപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം ദീപിക മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നതായാണ് വിവരം. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനായി പോലീസ് അന്വേഷണം നടത്തിവരികയാണ്.

English Summary : missing karnataka woman teacher found killed body buried

-Advertisements-